2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

കണ്ണന്‍ കരടി


കുട്ടി: കൂടാരത്തിൻ പിന്നിൽ കൂട്ടിൽ
കൂനിക്കൂടിയിരിക്കുന്നാര്?
കരടി: കണ്ണറിയില്ലേ, കാണുന്നില്ലേ?
കണ്ണൻ കരടിയെ നീയറിയില്ലേ?
കുട്ടി: അയ്യോ! കണ്ണാ എന്തു പിണഞ്ഞു?
വയ്യാതാവാനെന്തൊരു കാര്യം?
കരടി: വയ്യാതായി വയസ്സൊരുപാടായ്
കയ്യും കാലുമനങ്ങാതായി.
കുട്ടി: ലക്ഷണമാകെക്കണ്ടലേതും
ഭക്ഷണമില്ലെന്നല്ലോ തോന്നും!
കരടി: വിരുതുകൾ കാട്ടാൻ വയ്യാതായി
ഒരുവക തിന്നാൻ നൽകാതായി.
കുട്ടി: കഷ്ടം! കാര്യം കാണാൻ കേമൻ
മർത്യനു പണ്ടേ സ്വാർത്ഥത കൂടും!

1 അഭിപ്രായം: